സ്വവര്‍ഗരതിക്കാരനായ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി
ഹൈദരബാദ്: ഫ്ളാറ്റില്‍ മറ്റു യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി. ഹൈദരബാദിലെ സൈദബാദിലാണ് സംഭവം. അരുണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനേജിങ് ഡയറക്ടര്‍ അങ്കുഷ് ആണ് തന്റെ ഫ്ളാറ്റില്‍ വെച്ച് യുവാക്കളുമായി സെക്സില്‍ ഏര്‍പ്പെട്ടത്. സംഭവം കണ്ട് ഞെട്ടിയ ഭാര്യ ദീപിക പൊലീസിനെ സമീപിച്ചു. സഹീറാബാദ് സ്വദേശിയായ അങ്കുഷ് 2014ലാണ് ദീപികയെ വിവാഹം ചെയ്യുന്നത്. അതിനുശേഷം ഇരുവരും സൈദാബാദിലെ പുസാലബസ്ദി കോളനിയിലെ ഫ്ളാറ്റിലാണ് താമസം.
വിവാഹം കഴിഞ്ഞത് മുതല്‍ അങ്കുഷ് തന്നെ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നുവെന്നും ദീപിക പരാതിയില്‍ പറയുന്നു. ഇയാള്‍ സ്വവര്‍ഗരതിക്കാരനാണെന്നും അടുത്തുള്ള പുരുഷന്മാരെ വശീകരിച്ച് ഫ്ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നും ദീപിക പറയുന്നു. അടുത്തിടെ കുക്കാട്ട് പള്ളിയിലെ ഫ്ളാറ്റില്‍ വെച്ച് ഇയാളെയും സുഹൃത്തിനെയും ലൈംഗിക ബന്ധത്തിനിടെ പിടികൂടിയെന്നും ദീപിക വെളിപ്പെടുത്തി.
ഇതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ആരുമില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ച് മടങ്ങുകയാണുണ്ടായതെന്നും ദീപിക പറയുന്നു. അങ്കുഷിന്റെ മാതാപിതാക്കളും സഹോദരങ്ങളും തന്നെ അപമാനിക്കുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. അതേസമയം പരാതി നല്കി പത്ത് ദിവസം കഴിഞ്ഞിട്ടും പൊലീസ് പരാതിയില്‍ നടപടിയൊന്നുമെടുത്തില്ലെന്നും ദീപിക ആരോപിച്ചു.