സൈബര്‍ ആക്രമണം: നടി പാര്‍വതി പൊലിസില്‍ പരാതി നല്കി
Dec 26, 2017, 15:20 IST
കൊച്ചി:സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലിസില്‍ പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശം ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി.
തന്നെ മോശമാക്കി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടു.
ഐ.എഫ്.എഫ്.കെ വേദിയില്‍ മമ്മൂട്ടി സിനിമ കസബയ്ക്കെതിരെയുള്ള പരാമര്‍ശത്തിനു ശേഷമാണ് നടിയ്ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. പരാതി സ്വീകരിച്ച സൈബര്‍ പൊലിസ് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി.