സെൻസർ സർട്ടിഫിക്കറ്റില്ല; മറാത്തി ചിത്രം ന്യൂഡ് പ്രദർശിപ്പിക്കില്ല
Dec 10, 2017, 13:25 IST
തിരുവനന്തപുരം: മറാത്തി ചിത്രം ന്യൂഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കില്ല. ചിത്രത്തിന് ഇതേവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പ്രദർശിപ്പിക്കാനാകില്ലെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. തിങ്കളാഴ്ചയാണ് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിക്കാനായി ഷെഡ്യൂൾ ചെയ്തിരുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു.