സിപിഎം പാർട്ടി അനുഭാവിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി
May 23, 2019, 09:03 IST
കോഴിക്കോട്: കോഴിക്കോട് വടകരയിൽ സിപിഎം പാർട്ടി അനുഭാവിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. പുത്തോത്ത് സ്വദേശി ഷാജുവിനാണ് മർദ്ദനമേറ്റത്. റോഡ് നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.