സഹോദരിയുടെ വിവാഹത്തിന് പോകാന്‍ ലീവ് അനുവദിക്കാത്തതിൽ മനം നൊന്ത് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു
ഛണ്ഡീഗഡ്: സഹോദരിയുടെ വിവാഹത്തിന് പോകാന്‍ ലീവ് അനുവദിക്കാത്തതില്‍ മനംനൊന്ത് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക ധര്വഡ് സ്വദേശിയായ ഓങ്കാര്‍ (30) ആണ് വകുപ്പ് മേധാവി ലീവ് നല്‍കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഹരിയാനയിലെ റോതകിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംഡി കോഴ്സ് ചെയ്തു വരികയായിരുന്നു ഓങ്കാര്‍.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഇയാള്‍ ലീവിന് അപേക്ഷിച്ചിരിന്നു. ഇത് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു . ആത്മഹത്യാക്കുറിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ആരോപണവിധേയര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.