സംസ്ഥാനത്ത് കാസര്‍കോട് ഒഴിച്ചുള്ള 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
May 18, 2019, 20:30 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോട് ഒഴിച്ചുള്ള 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ നീളുന്ന ന്യൂനമര്‍ദ്ദ മേഖലയാണ് മഴക്ക് കാരണം. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇന്ന് വൈകിട്ട് മുതല്‍ നാളെ പുലര്‍ച്ചെ വരെ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. മണിക്കൂറില്‍ 40 – 45 കിമിവരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കാം. കോഴിക്കോടും വയനാടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.