സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച റേഷന്‍ കടകളടച്ചിടും
Mar 9, 2018, 15:11 IST
ഈമാസം 12ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു. വിവിധ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ പണിമുടക്കുന്നത്. സാമ്പത്തിക ബാധ്യതയുടെ പേരില്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ രമണന് എന്ന റേഷന്‍ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമരം.