സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ് അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ
സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ് അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. ട്വിറ്ററിലൂടെയാണ് ശ്രേയ പരാതിപ്പെട്ടത്.
‘സംഗീതജ്ഞരോ മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങൾ കൈയിലുള്ളവരോ സിംഗപൂർ എയർൈലൻസിൽ കയറേണ്ടതില്ലെന്നാണ് അവർ ആഗ്രഹിക്കുന്നത് എന്ന് കരുതുന്നു. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയുടെ ട്വീറ്റ്.
ശ്രേയയുടെ ട്വീറ്റ് ശ്രദ്ധയിൽ പെട്ട എയർലൈൻസ് അധികൃതർ ക്ഷമാപണം നടത്തി രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നും, ശ്രേയയില്‍ നിന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും അവർ ഉറപ്പ് നല്‍കിയിട്ടുണ്ട്.
I guess @SingaporeAir does not want musicians or any body who has a precious instrument to fly with on this airline. Well. Thank you. Lesson learnt.
— Shreya Ghoshal (@shreyaghoshal) May 15, 2019