ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ചിത്രം വരുന്നു ‘എങ്കവീട്ടു പിളെെള’
മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയ്ക്കു ശേഷം ശിവകാര്ത്തികേയന്റെതായി അണിയറയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ‘എങ്ക വീട്ടു പിളെെള’ എന്നാണ് ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത്. തമിഴകത്തിന്റെ സ്വന്തം എംജിആര്‍ നായകനായി 1965ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു എങ്ക വീട്ടു പിളെെള. എംജിആറിന്റെതായി കോളിവുഡില്‍ വലിയ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ ശേഷം ആണ് ഇതേപേരില്‍ പുതിയൊരു ചിത്രം കൂടി വരുന്നത്.
പാണ്ഡ്യരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷും അനു ഇമ്മാനുവലും സിനിമയില്‍ നായികമാരായി എത്തുന്നു. ഇവര്‍ക്കൊപ്പം നട്രാജ്, ആര് സുരേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡി ഇമന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നീരവ് ഷായാണ്.