ശബരിമലയില്‍ ഭക്തജനത്തിരക്ക്
May 16, 2019, 09:06 IST
ശബരിമല: ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക്. കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തി. തുടര്‍ന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകള്‍ക്ക് സമാപനമാകും.