വയറിനുള്ളിൽ 72 നാണയങ്ങളുമായി ഒരാൾ
പാൽഗഡ്: മഹാരാഷ്ട്ര സ്വദേശിയുടെ വയറിനുള്ളിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 72 നാണയങ്ങൾ. പാൽഗഡ് ജില്ലയിൽ നിന്നുള്ള കൃഷ്ണ സോമല്യ സാംബർ എന്ന അമ്പതുകാരന്റെ വയറ്റിലാണ് നാണയങ്ങൾ കണ്ടെത്തിയത്. മാനസികാരോഗ്യപ്രശ്നങ്ങൾ മൂലം വർഷങ്ങളോളമായി ഇയാൾ വിഴുങ്ങിയതാണ് നാണയങ്ങളെല്ലാമെന്ന് ഡോക്റ്റർ മാർ വ്യക്തമാക്കി.
ലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കൾ കണ്ടാൽ വിഴുങ്ങാൻ തോന്നുന്ന മാനസികപ്രശ്നത്തിന് അടിമയാണ് ഇയാളെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. അമിക് കെൽ വ്യക്തമാക്കി. വദഹനപ്രശ്നവും ഛർദിയും മൂലം ആശുപത്രിയിലെത്തിയ സാംബറിനെ വിശദ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് വയറിനുള്ളിൽ നാണയങ്ങളാണെന്ന് വ്യക്തമായത്. 20 വർഷങ്ങൾക്കിടെ വിഴുങ്ങിയ നാണയങ്ങളാണ് പുറത്തെടുത്തത്.