വയനാട്ടിൽ ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി
വയനാട്: വയനാട്ടിൽ ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. 50 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളും 50 ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളുമാണു പിടിച്ചെടുത്തത്.
സംഭവത്തിൽ അഞ്ചുപേർ പോലീസ് പിടിയിലായി. റഫീഖ്, അബ്ദുൽ നാസർ, രഞ്ജിത്ത് വിനോദ്, നിഷാദ്, ഷെർലിൻ എന്ന മണി എന്നിവരെയാണ് അഡീഷണൽ പോലീസ് അറസ്റ്റുചെയ്തത്. നിരോധിത കറൻസി കടത്തിനു ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഒരു കോടി രൂപയുടെ പഴയ നോട്ട് പുൽപ്പള്ളിയിൽ എത്തിച്ചാൽ 25 ലക്ഷം രൂപയുടെ പുതിയ കറൻസി നൽകാമെന്ന് തിരുനെല്ലി അപ്പപ്പാറ സ്വദേശി റഫീഖിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് റഫീഖ് പഴയ കറൻസികളുമായി പുൽപ്പള്ളിയിലെത്തിയതെന്നു പോലീസ് അറിയിച്ചു.