കൂത്തുപറമ്പ്: വിമാനം തകർന്നു മരിച്ച അഞ്ചരക്കണ്ടി കുഴിമ്പാലമെട്ടയിലെ വ്യോമസേനാ ഉദ്യോഗസ്ഥൻ എൻ.കെ. ഷെറിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി ഒൻപതോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നുരാവിലെ ഒൻപതോടെ ഷെറിന്റെ വീടിനു സമീപത്തെ കുഴിമ്പാലോട് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.