വീണ്ടും സാറ ടെയ്ലറുടെ നഗ്ന ഫോട്ടോഷൂട്ട്; ഇത്തവണ ട്രോളിയത് സഹതാരം.!
വീണ്ടും നഗ്ന ഫോട്ടോഷൂട്ടുമായി ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്ലർ. നഗ്നയായി ബാറ്റ് ചെയ്യുന്ന ചിത്രമാണ് ഇത്തവണ സാറ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്.
നഗ്നയായി ബാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ചിത്രം പുറത്തു വിട്ടതോടെ നിരവധി കമൻ്റുകളും, ട്രോളുകളും വരുന്നുണ്ട്. സഹതാരം അലക്സ ഹാട്ടലെയുടെ കമന്റാണ് ഇക്കൂട്ടത്തിൽ ഏറ്റവും വൈറലായിരിക്കുന്നത്. എത്ര തവണ നഗ്നയായി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നാണ് ഹാട്ട്ലെയുടെ ചോദ്യം.
നേരത്തെ നഗ്നയായി സ്റ്റംപ് ചെയ്യുന്ന ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. സ്ത്രീകൾക്കായുള്ള ആരോഗ്യമാസികയ്ക്കു വേണ്ടിയാണ് സാറ നഗ്നയായി പോസ്റ്റ് ചെയ്തത്. വനിതകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്. വനിതാ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സാറ.