വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു
Jun 26, 2019, 12:46 IST
സിഡ്നി : ഓസ്ട്രേലിയ ന്യൂ സൗത്ത് വെയില്‍സില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. 11 വയസുകാരനും അഞ്ചു വയസുകാരികളായ രണ്ടു സഹോദരിമാരുമാണ് മരിച്ചത്. സംഭവസമയം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.