Times Kerala

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു; വിദേശത്തേക്ക് കടന്ന വധശ്രമ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

 

ക്രൈം ഡെസ്ക് | തിരുവനന്തപുരം

പോ​ത്ത​ന്‍​കോ​ട്: മം​ഗ​ല​പു​രം ഇ​ട​വി​ളാ​കം കെ.​എ​സ്. ഭ​വ​നി​ല്‍ കു​മാ​രി​യെ​യും കു​ടും​ബ​ത്തേ​യും മ​ണ്‍​വെ​ട്ടി​കൊ​ണ്ട് ത​ല​യി​ല്‍ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​വി​ളാ​കം കു​ട്ട​പ്പ​ന്‍​മേ​ശി​രി​മു​ക്ക് നി​ര്‍​മ്മ​ലാ​ഭ​വ​നി​ല്‍ ബാ​ബു(50) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടാം പ്ര​തി സു​ന്ദ​ര​നെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ അ​റ​സ്റ്റ്  റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

മൂ​ന്നാം പ്ര​തി ബാ​ബു​വി​ന്‍റെ സ​ഹോ​ദ​രി സി​ന്ധു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​യ്ക്ക് ക​ട​ന്ന പ്ര​തി​യ്ക്കെ​തി​രെ ലൂ​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ആ​റ്റി​ങ്ങ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​യ്ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മം, കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ക്ക​ല്‍, അ​തി​ക്ര​മി​ച്ചു ക​യ​റ​ല്‍, സ്ത്രീ​ക​ളെ അ​പ​മാ​നി​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍​പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പോ​ത്ത​ന്‍​കോ​ട് സി​ഐ എ​സ്. ഷാ​ജി പ​റ​ഞ്ഞു.

Related Topics

Share this story