വാക്കുതര്‍ക്കം; ലോഡിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു
കടയ്ക്കല്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ലോഡിംഗ് തൊഴിലാളിയെ കുത്തിക്കൊന്നു. കുതിരപ്പാലം കിഴക്കേ പൊന്നം കോട്ടുവീട്ടില്‍ രാധാകൃഷ്ണപിള്ള (കമലന് – 54)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് വീടിനു സമീപത്ത് വച്ചായിരുന്നു സംഭവം. കാട്ടാമ്ബള്ളി ശിശുമന്ദിരത്തിനടുത്ത് ലോഡിംഗിനിടയില് ചിലരുമായി വാക്ക് തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. എന്നാല്‍ അതിനു ശേഷം വീടിന് സമീപം വച്ച് ചിലരുമായി തര്‍ക്കമുണ്ടാവുകയും കുത്തേല്‍ക്കുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ ഇയാളുടെ ഭാര്യ പുഷ്പ(45) യ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വയറില്‍ കുത്തേറ്റ രാധാകൃഷ്ണപിള്ളയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ പുഷ്പയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.