വാഹനം മറിഞ്ഞു പാലക്കാട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
സലാല: സലാല മുഗ്സൈലില്‍ വാഹനം മറിഞ്ഞു പാലക്കാട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. പാലക്കാട് ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന് നൗഷാദ്(33) ഉം ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്.
പെരുന്നാള്‍ ദിവസമായ ബുധനാഴ്ച സുഹൃത്തുക്കളുമായി യാത്ര പോയതായിരുന്നു നൗഷാദ്. മുഗ്സെയിലിലെ കയറ്റം ഇറങ്ങി മലകയറുമ്ബോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിക്കും ആറ് ബംഗ്ലാദേശുകാര്‍ക്കും പരിക്കേറ്റു. ഇവരെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
18 വര്‍ഷത്തിലധികായി സലാലയില്‍ ഉള്ള നൗഷാദ് ഡിഷ് ആന്റിന ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ ഷബ്നയും മകള്‍: ഫാത്തിമ നസ്റിന് (3) നും സലാലയിലുണ്ട്.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സലാലയിലുള്ള സഹോദരന് മൊയ്തീന് പറഞ്ഞു.