ലോക റെക്കോർഡിൽ മുത്തമിട്ട് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്
നോട്ടിംഗ്ഹാം: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ലോക റെക്കോർഡിൽ മുത്തമിട്ട് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്.മിച്ചലിൻെറ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയക്ക് ജയം നേടിക്കൊടുത്തത്.
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 150 വിക്കറ്റ് നേട്ടം തികയ്ക്കുന്ന ബൗളറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. 77 ഏകദിനങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് 150 വിക്കറ്റ് നേട്ടത്തിലെത്തിയത്. 78 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേടിയിട്ടുള്ള പാക്കിസ്ഥാന്റെ സഖ്ലിയന് മുഷ്താഖിനെയാണ് സ്റ്റാര്‍ക്ക് മറികടന്നത്.
അഞ്ച് വിക്കറ്റ് നേട്ടത്തോടൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്റ്റാര്‍ക്ക് സ്വന്തമാക്കി. രണ്ട് ലോകകപ്പുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആറാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. ഗാരി ഗില്‍മോര്‍, അശാന്ത ഡി മെല്‍, ഗ്ലെന്‍ മക്ഗ്രാത്ത്, വാസ്ബര്‍ട്ട് ഡ്രേക്ക്സ്, ഷാഹിദ് അഫ്രീദി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ.