റിയാദിൽ വാഹനാപകടം; കായംകുളം സ്വദേശികളായ രണ്ടുപേർ മരിച്ചു
Oct 10, 2017, 19:53 IST
റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കിൽ സുബൈർ കുട്ടി എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലായിരുന്നു അപകടം. ജവാദും സുബൈറും ഉംറ തീർഥാടനം കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്നു.