റഷ്യൻ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു മരണം
Apr 13, 2018, 16:48 IST
മോസ്കോ: റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ ബാൽറ്റിക് കടലിൽ തകർന്ന് വീണ് രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ഹെലികോപ്റ്റർ തകർന്നത്. കെഎ-29 വിഭാഗത്തിൽപെട്ട ഹെലികോപ്റ്റർ പരീക്ഷണ പറക്കലിടിനിടെയാണ് അപകടത്തിൽ പെട്ടതെന്ന് റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.