റഷ്യയിലെ പള്ളിയിൽ നിന്നു മടങ്ങിയവർക്കു നേരെ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
Feb 19, 2018, 10:07 IST
മോസ്കോ: റഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് മടങ്ങിയവർക്കു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം. പ്രത്യേക പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മടങ്ങിയവർക്കു നേരെയാണ് ആക്രമണമമുണ്ടായത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.