രോഹിംഗ്യൻ അഭയാർഥി ബോട്ട് മുങ്ങി അഞ്ച് മരണം
Oct 16, 2017, 12:00 IST
ധാക്ക: രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേർ മരിച്ചു. മ്യാൻമാറിൽനിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യകൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
അപകടത്തിൽ കുട്ടികളടക്കം നിരവധി പേരെ കാണാതായി.നിരവധി ആളുകൾ ബോട്ടിൽ കയറിയതാണ് അപകടകാരണം.