രാജസ്ഥാനില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നു പാക് പൗരന്മാര് പിടിയിലായി
ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നു പാക് പൗരന്മാര് പിടിയിലായി. കിഷോര്‍കുമാര്‍ മഹേശ്വരി, രമേശ് പടീര്, കൈലാശ് മാലി എന്നിവരാണ് അറസ്റ്റിലായത്. ബാര്‍മേര്‍ ജില്ലയിലെ മുനബാവോ റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. നൂറു ഗ്രാം വീതമുള്ള അഞ്ചു സ്വര്‍ണ ബിസ്കറ്റുകള്‍, ഒരു വള, മൂന്നു മോതിരങ്ങള്‍ എന്നിവയാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്.