രാജസ്ഥാനെ വീഴ്ത്തി; കൊൽക്കത്തയ്ക്ക് ഏഴു വിക്കറ്റ് ജയം
ജയ്പുർ: രാജസ്ഥാനെ ഏഴു വിക്കറ്റിനു വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് . രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം ഏഴു പന്തുകൾ ബാക്കിനിൽക്കെ കോൽക്കത്ത മറികടന്നു. സുനിൽ നരൈയ്നും (35) ഉത്തപ്പയും (48) തുടങ്ങിവച്ച പോരാട്ടം ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും (42) നിതീഷ് റാണയും (35) പൂർത്തിയാക്കുകയായിരുന്നു. ക്രിസ് ലിൻ (0) പുറത്തായതിനു ശേഷം ഒന്നിച്ച നരൈയ്നും ഉത്തപ്പയും കോൽക്കത്തയെ മുന്നോട്ടു നയിച്ചു. എന്നാൽ ഇരുവരും പുറത്തായതോടെ പതറിയ കോൽക്കത്തയെ റാണയും ക്യാപ്റ്റൻ കാർത്തിക്കും പരിക്കുകൂടാതെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.
നേരത്തെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടേയും ഓസ്ട്രേലിയൻ താരം ഷോർട്ടിന്റെയും ബാറ്റിംഗ് മികവാണ് രാജസ്ഥാന് ഭേദപ്പെട്ട് സ്കോർ നൽകിയത്. 43 പന്തിൽനിന്നാണ് ഷോർട്ട് 44 റൺസ് കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ സഞ്ജു സാംസണും (7) പുറത്തായതോടെ രാജസ്ഥാന് കാലിടറി.