രാഹുൽ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പോലീസിൽ പരാതി നൽകി
Aug 22, 2017, 16:51 IST
വൈക്കം: രാഹുൽ ഈശ്വറിനെതിരെ ഹാദിയ(അഖില)യുടെ പിതാവ് പോലീസിൽ പരാതി നൽകി. അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ പോലീസിൽ പരാതി നൽകിയത്.വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കുന്നകാര്യം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.