രാഹുല്‍ ഗാന്ധിയുടെ 49ാം ജന്മദിനാഘോഷം കെങ്കേമമാക്കി നേതാക്കളും പ്രവര്‍ത്തകരും
ഇന്നലെ രാഹുല്‍ ഗാന്ധിയുടെ 49ാം ജന്മദിനാഘോഷം കെങ്കേമമാക്കി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും കേരളത്തില്‍ നിന്നുള്ള എംപിമാരും ആശംസകള്‍ നേരാന്‍ എ.ഐ.സി.സി ആസ്ഥാനത്തെത്തി.രാഹുലിന്റെ പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ജനറല്‍ സെക്രട്ടറിമാരായ കെ.വി വേണുഗോപാല്‍, സഹോദരി പ്രിയങ്ക ഗാന്ധി മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, മോത്തിലാല്‍ വോറ തുടങ്ങി രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേരാനെത്തിയ നേതാക്കളാലും പ്രവര്‍ത്തകരാലും എ.ഐ.സി.സി ആസ്ഥാനം നിറഞ്ഞ് കവിഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും ആശംസ നേര്‍ന്നു . പത്തുമണിയോടെ എല്ലാവര്ക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി എത്തി. ശേഷം നേതാക്കളുമായി ചെറിയ കൂടിക്കാഴ്ചയില്‍ ഒരു കാര്യം മാത്രമേ രഹുലിനോട് പറയാനുണ്ടായിരുന്നുള്ളു. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് . പക്ഷെ സ്വയം പ്രഖ്യാപിച്ച രാജിയില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ മൗനം പാലിച്ചു .