രണ്ടാം മന്ത്രി സഭയിലേക്ക് അധികാരമേറ്റ ശേഷം ആദ്യമായി നരേന്ദ്രമോദി ജൂണ്‍ എട്ടിന് കേരളത്തില്‍ എത്തും
Jun 1, 2019, 15:06 IST
ന്യൂഡല്‍ഹി: രണ്ടാം മന്ത്രി സഭയിലേക്ക് അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ എട്ടിന് കേരളത്തില്‍ എത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എത്തുന്ന മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. റയില്‍വേ മന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കും.