രക്തചന്ദനം കടത്തുന്ന സംഘം ബാംഗളൂരുവില്‍ അറസ്റ്റിലായി
May 20, 2019, 08:05 IST
ബംഗളൂരു: രക്തചന്ദനം കടത്തുന്ന സംഘത്തിലെ 13 പേര് ബാംഗളൂരുവില്‍ അറസ്റ്റിലായി. വിദേശത്തേയ്ക്ക് കടത്താനായി കൊണ്ടുപോയ മൂന്നര കോടി രൂപ വിലയുള്ള രക്ത ചന്ദനമുട്ടികള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.ബാംഗളൂര്‍ പോലീസ് രഹസ്യം വിവരം കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇത് പിടികൂടിയത്.