യുഎസിലെ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ബിൽ സെനറ്റിൽ പാസായി
Jan 23, 2018, 10:17 IST
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ സാന്പത്തിക പ്രതിസന്ധിക്ക് പരിഹാരം. ഫെബ്രുവരി 16 വരെ സർക്കാർ ചെലവിനുള്ള ഫണ്ട് നീട്ടിനല്‍കാനുള്ള ബിൽ സെനറ്റിൽ പാസായി. പതിനെട്ടിനെതിരേ 81 വോട്ടുകൾക്കാണ് ബിൽ പാസയതെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബിൽ ഇനി പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അയയ്ക്കും.