യുഎസില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു
Jun 11, 2019, 10:04 IST
വാഷിംഗ്ടണ്‍: മാന്‍ഹാട്ടണില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ബഹുനില കെട്ടിടത്തിനു മുകളിലേക്കാണ് കോപ്റ്റര്‍ തകര്‍ന്നു വീണതെന്നാണ് വിവരം. കോപ്റ്റര്‍ തകര്‍ന്നു വീണയുടന്‍ കെട്ടിടം ആകെ കുലുങ്ങിയെന്നാണ് വിവരം. തകര്‍ന്നു വീണ കോപ്റ്ററില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി.