മോശം കാലാവസ്ഥ; നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ കരിപ്പൂരിൽ
Sep 7, 2017, 08:59 IST
കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. കരിപ്പൂരിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചുവിടുന്നത്. കനത്ത മൂടൽമഞ്ഞു കാരണം ഇൻഡിഗോയുടെ പുനെ-കൊച്ചി വിമാനമാണ് കരിപ്പൂരിൽ ഇറക്കുന്നത്.