മോഹന്‍ലാലിനെതിരായ ആനക്കൊമ്പ്കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
May 21, 2019, 08:38 IST
കൊച്ചി: അനധികൃതമായി കൈവശം വച്ചിരുന്ന ആനക്കൊമ്ബുകള്ക്ക് മോഹന്‍ലാലിന് കൈവശാവകാശം അനുവദിച്ചതിനെതിരേ നല്കിയ ഹര്‍ജി ഹൈക്കോടതി ജൂലൈ 11 ലേക്ക് മാറ്റി. ദ്യോഗമണ്ഡല് സ്വദേശി എ.എ. പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.കേസില്‍ ഹാജരാകേണ്ടിയിരുന്ന സീനിയര്‍ അഭിഭാഷകന് സികു ചാറ്റര്‍ജിയുടെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നു മോഹന്‍ലാലിനുവേണ്ടി ഹാജരായ അഭിഭാഷക രഷ്മി ഗൊഗോയിയുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിവച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ മകളാണ് രഷ്മി