മൂര്‍ഖന്‍ പാമ്പിന്റെ തല വെട്ടി ചോര കുടിക്കുന്നു, തേളിനെ ജീവനോടെ ചവച്ചരയ്ക്കുന്നു: ഈ സൈന്യത്തിന്റെ പരിശീന ദൃശ്യങ്ങള്‍ കണ്ടാല്‍ ഞെട്ടും
തായ്ലന്ഡ് : പാമ്പിനെ എല്ലാവര്ക്കും ഭയമാണ്. കണ്ടാല്‍ തന്നെ ഓടുന്നവരാണ് പലരും. എങ്കില്‍ പാമ്പിന്റെ തലവെട്ടി ചോര കുടിച്ചാലോ ? തായ്ലാന്‍ഡിലെ സൈനിക പരിശീലനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. തായ്ലാന്ഡില് പരിശീലനത്തിന് എത്തിയ അമേരിക്കന്‍ സൈനിക സംഘത്തിന് നേരിടേണ്ടി വന്ന പരിശീലനമാണ് പാമ്പിന്റെ തലവെട്ടി ചോര കുടിക്കുക എന്നത്.
കടിയേറ്റാല്‍ മരണം വരെ സംഭവിക്കാവുന്ന മൂര്‍ഖന്‍ പാമ്പിന്റെ ചോരയാണ് സൈനികര്‍ കുടിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു പോയാല്‍ അതിജീവനത്തിനുള്ള വഴികളില്‍ ഒന്നായാണ് പാമ്പിനെ കൊന്നു ചോര കുടിക്കുക എന്ന മാര്‍ഗ്ഗം. അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ ദക്ഷിണകൊറിയന്‍ സൈനികരും പരിശീലനത്തിനെത്തിയിരുന്നു.
ഈ സംയുക്ത പരിശീലനത്തിലെ പാമ്പിന്റെ ചോര കുടിക്കുന്ന രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാമ്പിന്റെ തല വെട്ടി ചോര സൈനികന്റെ വായിലേക്ക് ഒഴിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മത്സ്യത്തിന്റെ സ്വാദായിരുന്നു പാമ്പിന്റെ ചോരയ്ക്കെന്നാണ് ഒരാള്‍ പറഞ്ഞത്. തേളിനെ ജീവനോടെ ചവച്ചരച്ചു കഴിക്കുന്നതിന്റെയും പാമ്പിനെ ചുട്ടു തിന്നുന്നതിന്റെയും മൂര്‍ഖന്‍ പാമ്പിനെ സൈനികര്‍ ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതോടൊപ്പം കാണാന്‍ സാധിക്കും.