മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുത്തു
അലിഗഡ്: മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ഈ ക്രൂര കൃത്യം നടന്നത് . സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി .
മെയ് 31ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം തപ്പാല്‍ പ്രദേശത്തു നിന്നും കണ്ടെടുത്തത് . കൈകള്‍ ഒടിഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹം . അതേസമയം, പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് നിഷേധിച്ചു . പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അറസ്റ്റിലായവരില്‍ ഒരാള്‍ അയല്‍വാസിയായ സാഹിദ് എന്നയാളാണെന്ന് പോലീസ് പറഞ്ഞു . ഇയാളുമായി കുട്ടിയുടെ അങ്കിളും മുത്തശ്ശനും സാമ്ബത്തിക ഇടപാട് നടത്തിയിരുന്നു . ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ തുടരന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.