മുജീബ് റഹ്മാനെ എൻസിപി പുറത്താക്കി
Oct 1, 2017, 13:49 IST
തിരുവനന്തപുരം: എൻവൈസി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനെ എൻസിപിയിൽ നിന്ന് പുറത്താക്കി. പാർട്ടിവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് അദേഹത്തെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ യുവജനവിഭാഗത്തെ പിരിച്ച് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി.
പാർട്ടി തോമസ് ചാണ്ടിക്കൊപ്പമാണെന്നും വിവാദങ്ങളിൽ കഴമ്പില്ലെന്നും പീതാംബരൻ മാസ്റ്റർ മുജീബിനെ പുറത്താക്കി കൊണ്ടു പറഞ്ഞു.