മുംബൈയിൽ എയര്‍ ഹോസ്റ്റസിനെ കാമുകനും സുഹൃത്തും ചേര്‍ന്ന് പിടിപ്പിച്ചു
മുംബൈ: മുംബൈ അന്ധേരിയില്‍ എയര്‍ ഹോസ്റ്റസിനെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഗോനി നഗറിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്വപ്നില്‍ ബോബോധിയ (25) കാമുകിയായ ഇരുപത്തിയഞ്ചുകാരിയെ സുഹൃത്തിനൊപ്പം ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.
സ്വപ്നില്‍ ബോബോധിയ ഗോനി നഗറില്‍ സുഹൃത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയാണ്. ഇവിടേക്ക് യുവതിയെ വിളിച്ചുവരുത്തി മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു . തൊട്ടടുത്ത ദിവസം ഉറക്കം തെളിഞ്ഞപ്പോഴാണ് മാനഭംഗത്തിനിരയാക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. യുവതി നല്കിയ പരാതിയില്‍ പോലീസില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.