മാഡ്രിഡ് ഓപ്പണ്‍കിരീടം നൊവാക് ജോക്കോവിച്ചിന്
May 13, 2019, 11:04 IST
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ജോക്കോവിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 6-4) സിറ്റ്സിപാസിനെ ജോക്കോവിച്ച് കീഴടക്കിയത്.