മാറിടങ്ങള്‍ എന്റേതാണ്; നിങ്ങള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്താണോ അതാണ്; എനിക്ക് അത് ഇഷ്ടമാണ്: ട്രോളിയവര്‍ക്കു ചുട്ട മറുപടിയുമായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ടെലിവിഷന്‍ താരം
ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു ശരീരഭാഗത്തിനു പേരു നല്കി ട്രോളിയവര്‍ക്കു ചുട്ട മറുപടിയുമായി ടെലിവിഷന്‍ താരം ക്ഷമ സികന്തര്. ഓസ്ട്രേലിയന്‍ യാത്രക്കിടയില്‍ ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്കു താഴെയായി ഇവരുടെ ശരീരത്തെ ലക്ഷ്യം വച്ചു കൊണ്ടു മോശം കമന്റുകള്‍ വരികയായിരുന്നു. ഇതോടെ ഇവര്‍ രംഗത്ത് എത്തി.
സ്ത്രീകള്‍ക്ക് മാറിടമുണ്ടാകും. അതാണ് പുരുഷന്മാരില് നിന്ന് സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്. ഞാന്‍ ഒരു സ്ത്രീയാണ്, എനിക്കും ഉണ്ട് മാറിടം, വളരെ മനോഹരമായ അവ ജ്യൂസിയാണ്. കൂടാതെ നിങ്ങള്‍ക്ക് വിളിക്കാന്‍ ഇഷ്ടമുള്ളത് എന്താണോ അതാണ്. എന്റെ ശരീര ഭാഗങ്ങള്‍ക്ക് പേര് നല്കി ട്രോളുന്നത് അവസാനിപ്പിക്കാന്‍ നേരമായി. നിങ്ങള്‍ ജീവിതം ജീവിക്കൂ. മാറിടങ്ങള്‍ എന്റേതാണ്. എനിക്ക് അത് ഇഷ്ടമാണ്. മറ്റൊരു ബിക്കിനി ചിത്രത്തിനൊപ്പം ക്ഷമ കുറിച്ചു.