മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jun 22, 2019, 22:26 IST
സലാല: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന കൊല്ലം ചവറ സ്വദേശി വിജയകുമാറിനെയാണ് കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുന്ന അദ്ദേഹം സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു.