മലപ്പുറത്തെ പാചകവാതക ടാങ്കർ ചോർച്ച പരിഹരിച്ചു
Jan 25, 2018, 13:51 IST
തിരൂർ: മലപ്പുറം വളാഞ്ചേരിയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞുണ്ടായ വാതകചോർച്ച പൂർണമായും പരിഹരിച്ചു. അപകടത്തിൽപ്പെട്ട ടാങ്കറിലെ വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയിലാണ് ദേശീയപാതയിലെ വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞത്. സംഭവത്തേതുടർന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.