മറയൂരില്‍ നിന്ന് ആന്ധ്രായിലെ ചിറ്റൂരിലേക്ക് കടത്തിയ 720 കിലോ ചന്ദനം പിടികൂടി
Jun 17, 2019, 15:09 IST
ചിറ്റൂര്‍: മറയൂരില്‍ നിന്ന് ആന്ധ്രായിലെ ചിറ്റൂരിലേക്ക് കടത്തിയ 720 കിലോ ചന്ദനം പിടികൂടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്‍ നിന്നാണ് കോടികള്‍ വിലയുള്ള ചന്ദനം പിടികൂടിയത്.
മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണെന്നാണ് വിവരം. ഇയാള്‍ വിദേശത്താണ്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. മറയൂരില്‍ നിന്ന് ചന്ദനം കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാള്‍ വനംവകുപ്പിന്റെ പിടിയിലായിരുന്നു . മലപ്പുറം സ്വദേശി ഷുഹൈബാണ് അറസ്റ്റിലായത്.