മധുവിന്റെ മൃതദേഹവുമായി ഊരിലേക്ക് പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു
Feb 24, 2018, 18:46 IST
പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹവുമായിവന്ന ആംബുലൻസ് നാട്ടുകാർ തടഞ്ഞു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുക്കാലിയിലാണ് നാട്ടുകാർ ആംബുലൻസ് തടഞ്ഞത്. മുഴുവൻ പ്രതികളെയും പിടികൂടിയശേഷം മൃതദേഹം വിട്ടുനൽകാമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം മൃതദേഹം കൊണ്ടുവരുന്നതിനിടെയാണ് നാട്ടുകാർ തടഞ്ഞത്.