മതം ഇല്ലെന്ന് രേഖപ്പെടുത്തിയത് 1234 പേർ മാത്രം; പുതിയ കണക്കുകള്‍ പുറത്ത്
Mar 31, 2018, 15:39 IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മതം ഇല്ലെന്ന് രേഖപ്പെടുത്തിയ കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്നു വച്ചവർ1234 പേർ മാത്രം. ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ അന്‍വര്‍ സാദത്ത് ഫേസ്ബുക്കിലിലൂടെയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.കോളം പൂരിപ്പിക്കാത്തവരെയും ജാതി-മതം ഉപേക്ഷിച്ചവരായി കണക്കാക്കിയതാണ് പിഴവിനു കാരണമായത്.
ഒന്നേകാൽ ലക്ഷം കുട്ടികൾ ജാതിയും മതവും വേണ്ടെന്നു വച്ചതായാണ് നിയമസഭയിൽ സർക്കാർ അറിയിച്ച കണക്ക്.അതേസമയം, കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിക്കെതിരേ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി.