ബ്രസല്‍സില്‍ കത്തിയാക്രമണം; അക്രമിയെ വെടിവച്ചു കൊന്നു
Aug 26, 2017, 10:08 IST
ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സൈനികർക്ക് നേരെ കത്തിയാക്രമണം നടത്തിയ അക്രമിയെ വെടിവച്ചു കൊന്നു. 30 വയസുള്ള ആളാണ് അക്രമം നടത്തിയത്. ഇയാളുടെ ആക്രമണത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു.
ബ്രസൽസിലെ ബോള്‍വാര്‍ഡ് എമിലി ജാക്മെയിനിലാണ് കത്തിയാക്രമണം നടന്നത്. അള്ളാഹു അക്ബർ എന്ന ആക്രോശിച്ച് കൊണ്ടു പാഞ്ഞെടുത്ത അക്രമി സൈനികരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതു ഭീകരാക്രണമാണോ എന്ന പരിശോധിച്ച് വരികയാണെന്ന് ബെൽജിയം ഫെഡറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.