ബിഹാർ പ്രളയം: മരണം 300 കവിഞ്ഞു
Aug 22, 2017, 10:44 IST
പാറ്റ്ന: ബിഹാർ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. ഞായറാഴ്ച മാത്രം 51 പേർക്ക് ജീവഹാനി നേരിട്ടു. 18 ജില്ലകളിലായി ഒന്നരക്കോടിക്കടുത്ത് ജനങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നതെന്നു ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. ദുരന്ത നിവാരണ സേനയെ കൂടാതെ പട്ടാളവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ റദ്ദു ചെയ്തു.