ബിഹാറില്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത മസ്തിഷ്കജ്വരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതായി ആശങ്ക
Jun 20, 2019, 12:34 IST
പാറ്റ്ന: ബിഹാറില്‍ മുസാഫര്‍പൂരില്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത മസ്തിഷ്കജ്വരം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതായി ആശങ്ക. കൂടുതല്‍ ജില്ലകളില്‍നിന്ന് രോഗ ലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാലി സമസ്തിപുര്‍, ബങ്ക, തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള കുട്ടികളിലാണ് പുതിയതായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.