ബിപ്ലബിന്റെ സത്യപ്രതിജ്ഞയ്ക്ക് മാണിക് സര്‍ക്കാറും
Mar 9, 2018, 14:27 IST
അഗർത്തല: ചെങ്കൊടി താഴെയിറക്കി അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുൻ മുഖ്യമന്ത്രി മണിക് സർക്കാറെത്തി. ബിജെപി നേതാക്കളുടെ ക്ഷണം സ്വീകരിച്ചെത്തിയ മണിക് സർക്കാരിന് വേദിയുടെ മുൻനിരയിലാണ് ഇരിപ്പിടമൊരുക്കിയത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അദ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർക്കൊപ്പമാണ് മണിക് സർക്കാരിന് ഇരിപ്പിടം നൽകിയത്
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ സിപിഎം ഓഫീസിൽ നേരിട്ടെത്തി ബിജെപി നേതാക്കൾ മണിക് സർക്കാരിനെ ക്ഷണിച്ചിരുന്നു.