ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് മുബൈ പൊലീസ്
Jun 22, 2019, 11:03 IST
മുംബൈ : ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് മുബൈ പൊലീസ് . മുംബൈയിലെ ദിന്‍ദുഷി സെഷന്‍സ് കോടതിയിലാണ് പോലീസ് അറിയിച്ചത് . ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച്ച വിധി പറയും. ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും പരാതി തന്നെ വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകന് വാദിച്ചു. അതേസമയം, ഉന്നതസ്വാധീനം ഉള്ള വ്യക്തി ആയതിനാല്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് പറഞ്ഞു .