ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെ പാര്ട്ടിക്കാര് പഞ്ഞിക്കിട്ടു
Jun 18, 2019, 16:59 IST
അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവിന് അനുയായികളുടെ വക പൊരിഞ്ഞ അടി . മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെയാണ് പാര്ട്ടിക്കാര് പഞ്ഞിക്കിട്ടത്. അമരാവതിയില്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത് യോഗത്തിനിടെയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഘം ചേര്‍ന്ന് നേതാവിനെ വളഞ്ഞ രോഷാകുലരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദീപിന്റെ ഷര്‍ട്ട് വലിച്ചു കീറുന്നതും വാതിലിനടുത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദീപിനെയും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സന്ദീപിനെ പ്രവര്‍ത്തകര്‍ കസേരയെടുത്ത് തല്ലാനോടിക്കുന്നതും വീഡിയോയിലുണ്ട്.